തിരുവനന്തപുരത്ത് നടന്ന അയ്യപ്പ ഭക്തജന സംഗമത്തിൽ കാണാനായത് സവർണ്ണ വിഭാഗങ്ങളുടെ ഐക്യമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.അവിടെ നടന്നത് ആത്മീയ സമ്മേളനമായിരുന്നെന്നും എന്നാൽ ആത്മീയതയുടെ മറവിൽ ശക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം വിമർശിച്ചു .തന്നെ ക്ഷണിച്ചിരുന്നെങ്കിലും അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാതിരുന്നത് തന്റെ ഭാഗ്യമായി കണക്കാക്കുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.പങ്കെടുത്തിരുന്നെകിൽ അത് തന്റെ നിലപാടിന് വിരുദ്ധമായിപ്പോയേനെയെന്നും അതിലൂടെ താൻ കെണിയിൽ അകപ്പെട്ടുപോകുമായിരുന്നെന്നും വെള്ളാപ്പള്ളി വിമർശിച്ചു.